തളിർ 2024-25

    1. സ്കൂളുകളിൽ പ്രകൃതി വിഭവസംരക്ഷണ ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.

          പ്രകൃതി വിഭവ സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന് ‘തളിർ 2024-25’ എന്ന പദ്ധതിയുടെ  കീഴിൽ വിപുലമായ പരിപാടികളാണ് ഈ സാമ്പത്തിക വർഷം കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, നടപ്പിലാക്കുന്നത്.  ഇതിന്റെ ഭാഗമായി വകുപ്പിലെ ടെക്നിക്കൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ എത്തി, ക്ലാസുകൾ എടുക്കുന്നു. യു.പി., എച്ച്.എസ് വിഭാഗം കുട്ടികൾക്കായി 45 മിനിറ്റിന്റെ പ്രകൃതി വിഭവ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ക്ലാസ് എടുക്കുന്നതിനും പോസ്റ്ററുകൾ വിതരണം ചെയ്‌യുന്നതിനുമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമാകുന്നതിന് സ്കൂളുകൾക്ക് സന്നദ്ധത അറിയിച്ചുകൊണ്ട്, landuseboard@yahoo.com എന്ന ഇമെയിൽ വിലാസത്തിലേക്ക് മെയിൽ അയയ്ക്കാവുന്നതാണ്.

 

      2. ‘വിഭവകേരളം’ വാർത്താപത്രികയിലേക്കു സ്കൂൾ കുട്ടികളുടെ ലേഖനങ്ങൾ ക്ഷണിക്കുന്നു.

         കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ‘വിഭവകേരളം’ എന്ന ത്രൈമാസ വാർത്താപത്രിക പ്രസിദ്ധീകരിക്കുന്നു. പ്രകൃതി വിഭവ സംരക്ഷണത്തിനായി വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ വിവരങ്ങൾ അടങ്ങിയ പ്രസ്തുത വാർത്താപത്രിക, വികസന വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ശാസ്ത്രജ്ഞർ, ഗവേഷകർ, എന്നിവർക്ക് പ്രയോജനപ്രദമാണ്. പ്രസ്തുത വാർത്താപത്രികയിൽ സ്കൂൾ കുട്ടികൾക്കായി ‘തളിർ’ എന്ന ഒരു പ്രത്യേക പംക്തി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകൃതി വിഭവ സംരക്ഷണവുമായി ബന്ധപെട്ട് സ്കൂളിലെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ മലയാളത്തിൽ കുട്ടികൾ എഴുതിയ ചെറു ലേഖനങ്ങൾ vibhavakeralam@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു നൽകാവുന്നതാണ്. വിവിധ സ്കൂളുകളിൽ നിന്നും ലഭിക്കുന്ന ലേഖനങ്ങളിൽ ഏറ്റവും മികച്ചത് പ്രസിദ്ധീകരിക്കുന്നതാണ്.