പഞ്ചായത്ത് ബ്ലോക്കുതല വിഭവ പര്യവേക്ഷണം (വിഹിതം: 184.00 ലക്ഷം രൂപ)


      ഡാറ്റാബേസ് തയ്യാറാക്കുന്നതോടൊപ്പം പഞ്ചായത്തുതലത്തിലും ബ്ലോക്ക് തലത്തിലും നീർത്തട പ്രോജക്ടുകൾ തയ്യാറാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2025-26-ൽ 184.00 ലക്ഷം രൂപ താഴെപ്പറയുന്ന ഇനങ്ങൾക്കായി വകയിരുത്തിയിരിക്കുന്നു.

(1) മൈക്രോ വാട്ടർഷെഡുകളുടെ എൻ.ആർ.എം പദ്ധതികൾ തയ്യാറാക്കുക.

(2) തദ്ദേശ തദ്ദേശസ്വയംഭരണസ്ഥാപനഅടിസ്ഥാനത്തിൽ ഭൂവിനിയോഗ പ്ലാൻ തയ്യാറാക്കുക.

(3) തദ്ദേശസ്വയംഭരണസ്ഥാപന അടിസ്ഥാനത്തിൽ സമുചിത വിള നിർണ്ണയ പദ്ധതി.

(4)ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, തണ്ണീർത്തടം, മെച്ചപ്പെട്ട പ്രകൃതി വിഭവ ആസൂത്രണം എന്നിവയിൽ പരിശീലന പരിപാടികൾ.

(5)ബോധവൽക്കരണ പരിപാടി (പുതിയഘടകം).

(6)റീജിയണൽ ഓഫീസ് ശക്തിപ്പെടുത്തൽ (പുതിയ ഘടകം).

  മൊത്തം തുകയായ 184.00 ലക്ഷം രൂപയിൽ 52.00ലക്ഷം രൂപ സമുചിത വിള നിർണ്ണയം നടത്തുന്നതിനാണ്.ലഭ്യമായ ഭൂമി ഉപയോഗിച്ച് കാർഷികോൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി അനുയോജ്യമായ വിളകൾ കണ്ടെത്തി അവയ്ക്ക് അനുയോജ്യമായ സ്ഥലങ്ങളിൽ കൃഷി ചെയ്ത് സുസ്ഥിര വിള ഉൽപ്പാദനം ഉറപ്പാക്കുന്നതിന് സമുചിതവിള നിർണ്ണയം നടത്തുന്നത് അത്യാവശ്യമാണ്. 2025-26 കാലയളവിൽ സമുചിതവിള നിർണ്ണയം നടത്തുന്നതിനായി പുതിയ കരാർ ജീവനക്കാരെ നിയമിക്കാൻ പാടില്ല.