ബോധവൽക്കരണം
ഭൂവിഭവങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരശേഖരണം വകുപ്പിൽ ലഭ്യമാണ്. ലൈൻ ഡിപ്പാർട്ട്മെന്റുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ആസൂത്രണത്തിനും ഫ്ലാഗ്ഷിപ് പ്രോജക്ടുകളായ ഹരിതകേരളം, എം.ജി.എൻ.ആർ.ജി.എസ്, ഭക്ഷ്യ സുരക്ഷ, തണ്ണീർത്തട സംരക്ഷണംതുടങ്ങിയവയുടെ നടത്തിപ്പിനും ഇത് സഹായകരമാണ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും എൻ.ജി.ഒ കൾ അടക്കമുള്ള, ഡാറ്റയുടെ ഉപഭോക്താക്കൾക്കും ഇത്തരത്തിലുള്ള ഡാറ്റയെക്കുറിച്ച് അവബോധവും ട്രൈനിംഗും നൽകേണ്ടതുണ്ട്. സെമിനാറുകൾ, മത്സരങ്ങൾ എന്നിവ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി വകുപ്പ് നടത്താറുണ്ട്.