ഭൂവിഭവ വിവര സംവിധാനം (എൽ.ആർ.ഐ.എസ്)(വിഹിതം: 50.00 ലക്ഷം രൂപ)
പ്രാദേശികതലത്തിലുള്ള ആസൂത്രണത്തിനായി സ്പേഷ്യൽ ഡാറ്റാ സാങ്കേതിക വിദ്യയുടെ പ്രവർത്തനം വിശദീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കൂടാതെ പ്രായോഗിക ഗവേഷണം (ഓപ്പറേഷൻ റിസർച്ച്), ഡാറ്റാ മാനേജ്മെന്റ്, മോഡലിംഗ് എന്നിവയിൽ സോഫ്റ്റ് വെയർ സഹായം നൽകുന്നതിനുമായി വികസിപ്പിച്ച ഭൂവിഭവ വിവര സംവിധാനം 2024-25 ൽ അപ്ഡേറ്റ് ചെയ്യുന്നതിനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. 2024-25 വാർഷിക പദ്ധതിയിൽ ഏഴ് ജില്ലകളുടെയും ഭൂവിനിയോഗ ഭൂപടം ഉൾപ്പെടുത്തിയ LRIS വെബ് സൈറ്റ് നവീകരിക്കുന്നതിനും പുനരാരംഭിക്കുന്നതിനും പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് എന്നീ മൂന്നു ജില്ലകളുടെ സമഗ്ര തണ്ണീർത്തട വിവര സംവിധാനം തയ്യാറാക്കുന്നതിനുമായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇതുകൂടാതെ നിലിവിലുള്ള വിഭവവിവര സഞ്ചയം പുനഃക്രമീകരിക്കുകയും വിവിധ ഉപയോക്താക്കൾക്ക് ആവശ്യാനുസരണം നൽകുകയും ചെയ്യും.