വിഭവങ്ങൾ
വകുപ്പിൽ ലഭ്യമായ ഡാറ്റ
- ഇടുക്കി ജില്ലയുടെ 1:15,000 സ്കെയിലിലുള്ള, ഭൂവിനിയോഗം, ജിയോമോർഫോളജി,
ജിയോളജിക്കൽ, മണ്ണ് സംരക്ഷണം എന്നിവയുടെ ഭൂപടം.
- 1:50000 സ്കെയിലിലുള്ള കേരളത്തിലെ ഭൂവിനിയോഗം, ജിയോമോർഫോളജി, ഗതാഗത ശൃംഖല, നീർചാലുകളുടെ ശൃംഖല, ജനവാസ കേന്ദ്രങ്ങൾ എന്നിവ.
- എല്ലാ ജില്ലകളുടെയും 1:5000 സ്കെയിലിൽ അപ്ഡേറ്റ് ചെയ്ത ഭൂവിനിയോഗ ഡാറ്റ.
- 1:50,000 സ്കെയിലിലുള്ള കേരളത്തിന്റെ നീർത്തട അറ്റ്ലസ്.
- കേരളത്തിന്റെ വേസ്റ്റ് ലാൻഡ് ഭൂപടം (1:50,000)
- കണ്ണൂർ, കോട്ടയം, കൊല്ലം, തൃശൂർ, വയനാട് ജില്ലകളിലെ വേസ്റ്റ് ലാൻഡ് സംബന്ധിക്കുന്ന പുതുക്കിയ ഡാറ്റാബേസ് (1:5,000).
- 1:250,000 സ്കെയിലിലുള്ള മണ്ണ് ശ്രേണി, ആഴം, മണ്ണൊലിപ്പ്, നീർച്ചാലുകൾ, എ.ഡബ്ല്യൂ. സി., ഭൂക്ഷമത, ജലസേചനക്ഷമത (ഹാർഡ്‌കോപ്പി)
- 1:50,000 സ്കെയിലിൽ മണ്ണ് സംബന്ധമായ വിവരങ്ങൾ (മണ്ണിന്റെ പേര്, മണ്ണിന്റെ ഘടന, ഭൂക്ഷമത, ജലസേചനക്ഷമത, ആഴം, മണ്ണൊലിപ്പ്, ഫിസിയോഗ്രാഫി, ചരിവ്, സോയിൽ അസോസിയേഷൻ, ഹൈഡ്രോളജിക്കൽ സോയിൽ ഗ്രൂപ്പിംഗ്)
- 1:5,000 സ്കെയിലിലുള്ള കേരളത്തിലെ എല്ലാ ജില്ലകളുടേയും ആറ് ക്ലാസുകളിലായുള്ള ചരിവ് സംബന്ധിക്കുന്ന ഡാറ്റ (0-3%- ലെവൽ/സൗമ്യമായ ചരിവ് , 3-5%-ചെറിയ ചരിവ്, 5-10%- മിതമായ ചരിവ്, 10-15%- ശക്തമായ ചരിവ്, 15 -35%- മിതമായ കുത്തനെയുള്ള ചരിവും >35%- കുത്തനെയുള്ള ചരിവ്)
- കഡസ്ട്രൽ സ്കെയിലിലുള്ള പി.ആർ.എം മാപ്പുകൾ (ഹാർഡ്‌കോപ്പി & സോഫ്റ്റ്‌കോപ്പി).
- കേരളത്തിലെ എല്ലാ ജില്ലകളുടേയും അഗ്രോ ഇക്കോളജിക്കൽ സോണേഷൻ മാപ്പ്.
- 1:12,500 സ്കെയിലിലുള്ള കേരളത്തിന്റെ തണ്ണീർത്തടങ്ങളുടെ (നെൽ പാടങ്ങളുടെ) ഭൂപടം.
- നീർത്തട വികസന പദ്ധതി
- പാലക്കാട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം, തൃശൂർ കോട്ടയം ജില്ലകളുടെ തണ്ണീർത്തടങ്ങൾ സംബന്ധിക്കുന്ന ഡാറ്റ
- വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള നീർത്തടിധിഷ്ഠിത കർമ്മ പദ്ധതി
- ഐ.ഡബ്ല്യൂ.എം.പി. റിപ്പോർട്ടുകൾ-വാമനപുരം, പള്ളം, കൊടകര, വടക്കാഞ്ചേരി, കാസർഗോഡ്, കിളിമാനൂർ
- വിവിധ ഗ്രാമ പഞ്ചായത്തുകളുടെ അനുയോജ്യ ഭൂവിനിയോഗ നിർണയ മാതൃക (LUDM) റിപ്പോർട്ടുകൾ
- അനുയോജ്യ ഭൂവിനിയോഗ പദ്ധതി (DLUP) റിപ്പോർട്ടുകൾ- തിരുവനന്തപുരം, കൊല്ലം കോർപ്പറേഷൻ, കൂടാതെ തിരുവനന്തപുരം ജില്ലയിലെ 4 മുനിസിപ്പാലിറ്റികൾ (നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, വർക്കല).
- ഭവാനി, നെയ്യാർ നദീതടങ്ങളിലെ തിരഞ്ഞെടുത്ത സൂക്ഷ്മ നീർത്തടങ്ങളുടെ ഭൂപ്രദേശ വിശകലനം
- അച്ചൻകോവിൽ നദീതട പഠനം
- ക്രിട്ടിക്കൽ ബ്ലോക്കുകളായ മലമ്പുഴ, ചിറ്റൂർ എന്നിവയുടെ ജലവിഭവ സംരക്ഷണ പരിപാലന പദ്ധതി.
- കേരളത്തിലെ ഭൂവിനിയോഗ സ്ഥിതിവിവരക്കണക്കുകൾ
- റാസ്റ്റർ ഫോർമാറ്റിലുള്ള ഭൂപടങ്ങൾ (tif, jpeg, png മുതലായവ) – ഭൂവിനിയോഗം, മണ്ണ്, ചരിവ്, ജിയോമോർഫോളജി, നീർത്തടങ്ങൾ, തരിശുഭൂമി, ഗതാഗത ശൃംഖല, നീർച്ചാലുകൾ, പഞ്ചായത്തുകളും വില്ലേജുകളും
- കേരളത്തിലെ ഭൂവിഭവങ്ങൾ (1980, 1995, 2002, 2009, 2015, 2020 പതിപ്പുകൾ)
- 14 ജില്ലകളുടെ നാച്ചുറൽ റിസോഴ്സ് ഡാറ്റ ബാങ്ക്
- ബ്ലോക്ക് തല ഡാറ്റാ ബാങ്ക്
- തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളുടെ പഞ്ചായത്ത് തല ഡാറ്റാ ബാങ്ക്