ഗവേഷണങ്ങൾക്കുള്ള സാങ്കേതിക പിന്തുണ


ഭൂവിനിയോഗ ആസൂത്രണത്തിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ, ഗവേഷകർ, കോളേജുകൾ/സ്കൂളുകൾ, വിവിധ സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവർക്ക് വകുപ്പ് സാങ്കേതിക സഹായവും പിന്തുണയും നൽകി വരുന്നു. വകുപ്പിൽ ലഭ്യമായ സമഗ്ര വിവര സഞ്ചയം വിവിധ ഗവേഷണ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തി വരുന്നു. ഭൂവിനിയോഗം, മണ്ണ്, നീർച്ചാലുകൾ, ഗതാഗത ശൃംഖല, ഗ്രാമ പഞ്ചായത്ത് അതിർത്തി മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ ഗവേഷണ ആവശ്യങ്ങൾക്ക്  നൽകി വരുന്നു. നിരവധി സ്ഥാപനങ്ങളുടെ ഗവേഷണങ്ങൾ നടത്തുന്നതിനുവേണ്ടിയുള്ള ഡാറ്റയ്ക്കും ലൈബ്രറി ആവശ്യങ്ങൾക്കുമായി ഗവേഷണ വിദ്യാർത്ഥികളെ വകുപ്പിലേക്ക്  അയയ്ക്കുകയും ചെയ്യുന്നുണ്ട്.