കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ പേര് “ഭൂവിനിയോഗ വകുപ്പ്” (Land Use Department) എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് 13.06.2025 ലെ സ.ഉ(കൈ)നം4/2025/P&EA പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിനാൽ ഇനിയുള്ള എല്ലാ ഔദ്യോഗിക കത്തുകളിലും, രേഖകളിലും, മറ്റ് നടപടികളിലും ഭൂവിനിയോഗ വകുപ്പ് (Land Use Department) എന്ന പേര് ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനപരമായ മാറ്റങ്ങൾ പരിഗണിച്ചാണ് ഈ നാമമാറ്റം നടപ്പിലാക്കപ്പെട്ടിട്ടുള്ളത്.

സർക്കാർ ഉത്തരവ്