ഭൂവിനിയോഗ ബോര്‍ഡ് കൈവരിച്ച നേട്ടങ്ങള്‍ 

 • ജലസമൃദ്ധി പദ്ധതി
   
  പൊതുജന സേവന രംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2017 ലെ അവാര്‍ഡിന് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഒന്നാം സ്ഥാനത്തിന് അര്‍ഹമായി. വികസനോന്മുഖ ഇടപെടല്‍ വിഭാഗത്തില്‍ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതിയിലൂടെയാണ് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന് ഒന്നാം സ്ഥാനം ലഭിച്ചത്. 
   
  ദേശീയതലത്തില്‍ ജലസമൃദ്ധി പദ്ധതിക്ക് SKOCH {ഗൂപ്പിന്റെ Silver പുരസ്‌കാരം ലഭിക്കുകയുണ്ടായി
   
  സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന 'ജലസമൃദ്ധി പദ്ധതി' നാലാമത് ലോക പുനര്‍ നിര്‍മ്മാണ കോണ്‍ഫറന്‍സില്‍ പരാമര്‍ശിക്കപ്പെട്ടു. നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന്റെ ദുരന്ത ലഘൂകരണ സംഘത്തിലെ വിദഗ്ധനായ പോള്‍ വാന്‍മീല്‍ ആണ് ജലസമൃദ്ധി പദ്ധതിയിലെ സംയോജിത ജലസംരക്ഷണ പദ്ധതിയുടെ ഉത്തമമാതൃകയായി പരാമര്‍ശിച്ചത്. 

 

വിഭവാധിഷ്ഠിത പരിപ്രേക്ഷ്യം പദ്ധതി 2020 AD


സംസ്ഥാനത്തിന്റെ വിഭവാധിഷ്ഠിത ഭൂവിനിയോഗ പദ്ധതിക്കായി 1: 250,000തോത് അടിസ്ഥാനമാക്കിയുള്ള പരിപ്രേക്ഷ്യത്തിന്റെ ആദ്യ മതിപ്പുകണക്ക് രേഖയാണിത്. ഗ്രാമതലം വരെ ക്ളിപ്ത പരിധി ഘടകങ്ങള്‍,അനുയോജ്യതാ ഘടകങ്ങ ള്‍ എന്നിവയ്ക്കനുയോജ്യമായ  വിളകള്‍,ഭൂവിഭവങ്ങളുടെ പ്രബലത, പ്രശ്നങ്ങ ള്‍ എന്നിവ തിരിച്ചറിയുന്നതിലൂടെ ഈ റിപ്പോര്‍ട്ട് ശാസ്ത്രീയ കാര്‍ഷിക വികസന ദിശയിലുള്ള അറിവിന്റെ അകലം കുറയ്ക്കുന്നു. ഗ്രാമതല മണ്ണ് ഘടകങ്ങള്‍,അവ ഉള്‍പ്പെടുന്ന പ്രദേശം, അനുയോജ്യമായ ഉപവിഭാഗങ്ങള്‍,ഓരോ മണ്ണ് ഘടകങ്ങളുടെയും താലൂക്ക് തല വിസ്തൃതി, മുഖ്യ വിളകള്‍ക്കായുള്ള ശുപാര്‍ശക ള്‍ അടങ്ങുന്ന അനുയോജ്യതാ സ്ഥിതി, ട1, ട2, ട3ഘട്ടങ്ങളിലുള്ള ഉല്പാദനക്ഷമത സൂചിപ്പിക്കുന്ന വിളകളുടെ പട്ടിക, സംസ്ഥാനത്ത് പൊതുവില്‍ കൃഷി ചെയ്തു വരുന്ന വിളകള്‍ക്ക് ലഭ്യമായ മുഖ്യ പ്രദേശങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.

കേരളത്തിന്റെ നീര്‍ത്തട ഭൂപടം.

സംസ്ഥാനത്തെ 44 നദീതട പ്രദേശങ്ങളെക്കുറിച്ചുള്ള 1:50,000തോതിലുള്ള നീര്‍ത്തട ഭൂപടം തയ്യാറാക്കി പ്രസിദ്ധീകരിച്ചു. വാട്ടര്‍ഷെഡ് മാനേജ്മെന്റും വികസന പദ്ധതികളും ആവിഷ്കരിക്കുമ്പോള്‍ വാട്ടര്‍ഷെഡിന്റെ ചിത്രണത്തില്‍ സാമ്യത നിലനിറുത്തുവാന്‍ വിവിധ വകുപ്പുകളെ ഈ ഭൂപടം സഹായിക്കുന്നു. സ്ഥല സംബന്ധിയായ വിവരങ്ങളുടെ അടിസ്ഥാന രേഖയാണിത്.

റിമോട്ട് സെന്‍സിംഗ് സാങ്കേതികത ഉപയോഗിച്ച് ഇടുക്കി ജില്ലയിലെ ഭൂവിനിയോഗ സര്‍വ്വ.

ഈ പദ്ധതി 1981ലാണ് പൂര്‍ത്തിയായത്. 1:15,000സ്കെയിലില്‍ ഏരിയല്‍ ഫോട്ടോഗ്രാഫുകളും, കളര്‍ ഇന്‍ഫ്രാ റെഡ് ചിത്രങ്ങളും (ഇകഞ) ഉപയോഗിച്ച് ജില്ലയിലെ ഭൂവിനിയോഗ പദ്ധതിയ്ക്കും പ്രകൃതി വിഭവ മാനേജ്മെന്റിനും അനുയോജ്യമായ വികസനം സാധ്യമാക്കുന്നതിനായി വിപുലമായ രീതിയില്‍ വിവര ശേഖരം നടത്തി ഒരു ഭൂവിനിയോഗ പദ്ധതി ജില്ലയ്ക്കു വേണ്ടി ആവിഷ്കരിച്ചു.

ദേശീയ ഭൂവിനിയോഗ/ഭൂആവരണ മാപ്പിംഗ് പദ്ധതി.

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ സഹായത്തോടെ കഞട ഉപഗ്രഹ ചിത്രങ്ങളുടെ ദൃശ്യ വ്യാഖ്യാനത്തിലൂടെ 1:50,000തോതില്‍ സംസ്ഥാനത്താകമാനമുള്ള ഭൂവിനിയോഗ/ഭൂ ആവരണ മാപ്പിംഗ് നടത്തി.

തെങ്ങിന്റെ കാറ്റുവീഴ്ചയുടെ വ്യാപ്തി കണ്ടെത്തല്‍

അഹമ്മദാബാദിലെ ബഹിരാകാശ നിലയത്തിന്റെ സഹായത്തോടെ ഇകഞ, ഏരിയല്‍ ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ വ്യാഖ്യാനത്തിലൂടെയാണ് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ തെങ്ങിന്റെ കാറ്റുവീഴ്ചയുടെ വ്യാപ്തി തയ്യാറാക്കി.

കേരളത്തിലെ ഭൂഭ്രംശം 

സംസ്ഥാനത്തെ ഭൂഭ്രംശ പ്രശ്നത്തെക്കുറിച്ച് പൊതുവിലൊരു ധാരണ നല്കന്നതിനും പ്രധാന ഭൂഭ്രംശ മേഖലകളെ കണ്ടെത്തുന്നതിനുമാണ് ഈ പഠനം പ്രധാനമായി ലക്ഷ്യമിട്ടത്. 1996ല്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തുണ്ടായ വിവിധ ഭൂഭ്രംശങ്ങളെക്കുറിച്ചുള്ള വസ്തുതകള്‍ പുറത്തു കൊണ്ടുവന്നു. ഈ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെഭൂഭ്രംശ അപകട സാദ്ധ്യതാ മേഖലകളെ സ്ഥലസംബന്ധിയായി 1:250,000എന്ന തോതില്‍ തരം തിരിച്ചിരിക്കുന്നു.

കേരളത്തിലെ തണ്ണീര്‍ത്തടങ്ങളില്‍ സംഭവിക്കുന്ന ശോഷണത്തിന്റെ അളവും  വ്യാപ്തിയും. 

1:10,000തോതില്‍ കേരളത്തിലെ നെല്‍പാടങ്ങളെ കണ്ടെത്തുകയും തരംതിരിക്കുകയും ചെയ്യുക, തണ്ണീര്‍ത്തടങ്ങളില്‍ സംഭവിക്കുന്ന ശോഷണത്തിന്റെ വ്യാപ്തി വിലയിരുത്തുക, കേരളത്തിലെ നെല്പാടങ്ങളുടെ ഒരു ഡിജിറ്റല്‍ വിവരശേഖരം ഉണ്ടാക്കുക, നിലവിലുള്ള വിവിധ ശോഷണ പ്രക്രിയകളുടെ കാരണങ്ങള്‍ രേഖപ്പെടുത്തുക തുടങ്ങിയവയായിരുന്നു പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ഈ പഠനപദ്ധതിയിലൂടെ നെല്‍പ്പാടങ്ങളും വെള്ളക്കെട്ടുപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന എഴുപതുകളിലെ അടിസ്ഥാന ഭൂപടങ്ങള്‍തയ്യാറാക്കി. തുടര്‍ന്ന് ആധുനിക സാങ്കേതിക വിദ്യകളായ വിദൂര സംവേദനവും, ഭൂവിവര വ്യവസ്ഥയും ഉപയോഗപ്പെടുത്തി ഈ പ്രദേശങ്ങളില്‍ വന്ന വ്യതിയാനം മനസ്സിലാക്കി ശോഷണത്തിന്റെ അളവും വ്യാപ്തിയും കാണിക്കുന്ന ഭൂപടങ്ങള്‍ തയ്യാറാക്കി.

കുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിനുള്ള മാസ്റര്‍ പ്ളാന്‍

ഗ്രാമ പഞ്ചായത്തിന്റെ അഭ്യര്‍ഥന പ്രകാരം, 1:5,000തോതില്‍ പഞ്ചായത്തിലെ ഭൂജല വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനായി ഒരു മാസ്റര്‍ പ്ളാന്‍ തയ്യാറാക്കി. വ്യത്യസ്ത വിഷയങ്ങളുടെയും കര്‍മ്മപദ്ധതിളുടെയും ഭൂപടങ്ങളും റിപ്പോര്‍ട്ടും പഞ്ചായത്തിനു കൈമാറി.

കാര്‍ഷിക പാരിസ്ഥിതിക മേഖല തരം തിരിക്കല്‍: 

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം, തൃശൂര്‍,കാസര്‍കോഡ് എന്നീ 9ജില്ലകളിലേക്കുള്ള കാര്‍ഷിക പാരിസ്ഥിതിക മേഖല തരംതിരിക്കല്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ കാര്‍ഷിക സമൂഹത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ പ്രചാരണത്തിനും നിര്‍വ്വഹണത്തിനുമായി പഞ്ചായത്ത് തലത്തില്‍ 985കൃഷി ക്ളബ്ബുകള്‍ സംഘടിപ്പിച്ചു. മണ്ണിന്റെയും ഇലകളുടെയും വിശകലനം നടത്തി അത്യന്ത സൂക്ഷ്മമായ പോഷകഗുണനിലവാരം നടത്തുകയും കൃഷിക്കാര്‍ക്ക് അനുയോജ്യമായ ശുപാര്‍ശകള്‍ നല്കുകയും ചെയ്തു.

വിഭവ ഭൂപട ഡിജിറ്റല്‍ വിവരശേഖരം 

തൃശൂര്‍,വയനാട്, എറണാകുളം ജില്ലകളിലെ പ്രകൃതി വിഭവ ഭൂപടങ്ങള്‍ തയ്യാറാക്കുകയും ഭൂമിശാസ്ത്രപരമായ വിവരക്രമമുപയോഗിച്ച് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ രേഖപ്പെടുത്തുകയും ചെയ്തു. ഈ ജില്ലകളില്‍ എല്ലാ ബ്ളോക്കുകളിലേക്കും ബ്ളോക്ക്തല ഭൂപടങ്ങള്‍ തയ്യാറാക്കി. തൃശൂര്‍ ജില്ലയ്ക്കു വേണ്ടി ജമിരവമ്യമവേ ഞലീൌൃരല കിളീൃാമശീിേ ട്യലാെേ(ജഞകട) സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തു.

ജല പരിസ്ഥിതി സ്വദേശി സന്ദേശ യാത്ര.

ജലം, പരിസ്ഥിതി, എന്നിവയുടെ സംരക്ഷണം, പ്രാദേശിക ഉല്‍പന്നങ്ങളുടെ ഉപയോഗം എന്നിവയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി, കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ 2004ജനുവരിയില്‍ സംസ്ഥാനതല യാത്ര സംഘടിപ്പിച്ചു.

മഴക്കൊയ്ത്ത് അവബോധം 

വിവിധ ജില്ലകളില്‍ സെമിനാറുകള്‍,പത്ര, ദൃശ്യമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ എന്നിവയിലൂടെ മഴവെള്ളക്കൊയ്ത്തിന്റെ ആവശ്യകതയെക്കുറിച്ച് വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും വികസന വകുപ്പുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും മുകളില്‍ സൂചിപ്പിച്ച പഠന റിപ്പോര്‍ട്ടുകളും ഭൂപടങ്ങളും പരക്കെ ഉപയോഗിച്ചു വരുന്നു. വിഭവാധിഷ്ഠിത പരിപ്രേക്ഷ്യം പദ്ധതി, സംസ്ഥാന നീര്‍ത്തട ഭൂപടം, ഭൂഭ്രംശ സാധ്യതയുള്ള മേഖലകളെക്കുറിച്ചുള്ള പഠനം, എന്നിവ അതുല്യമായതും രാജ്യത്ത് ഇത്തരത്തില്‍ ആദ്യത്തേതുമായിരുന്നു. വാട്ടര്‍ഷെഡ് അനുസരിച്ച് ദീര്‍ഘവീക്ഷണത്തോടു കൂടിയ വികസന പദ്ധതികള്‍ തയ്യാറാക്കാന്‍ ഈ വിവരങ്ങള്‍ വിവിധ ശാസ്ത്ര സാങ്കേതിക വികസന സ്ഥാപനങ്ങളെയും തദ്ദേശസ്വയംഭരണങ്ങളെയും വളരെയധികം സഹായിച്ചു. 40ലധികം പഠന റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരണങ്ങളും ഭൂവിനിയോഗ ബോര്‍ഡിന് അംഗീകാരമായുണ്ട്.