വിഷൻ
ഭൂവിഭവങ്ങളുടെ സ്ഥലമാന വിവരങ്ങൾ ശേഖരിച്ച്, വിശകലനം ചെയ്ത് അവയുടെ സുസ്ഥിരമായ പരിപാലനവും സംരക്ഷണവും ഉറപ്പു വരുത്തുന്നു.
മിഷൻ
- സംസ്ഥാനത്ത് നിലവിലുള്ള ഭൂവിനിയോഗം അവലോകനം ചെയ്യുകയും ഫലപ്രദമായ വിധത്തിൽ ഭൂവിനിയോഗം നടത്തുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക
- കാറ്റ്, മഴ, കടൽക്ഷോഭം എന്നിവ മൂലമുണ്ടാകുന്ന മണ്ണൊലിപ്പ്, വെള്ളക്കെട്ട്, ലവണാംശ പ്രശ്നങ്ങൾ, മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടൽ തുടങ്ങിയവയിൽ നിന്നും, നഗരവൽക്കരണം, വ്യവസായവൽക്കരണം എന്നിവയിൽ നിന്നുമുണ്ടാകുന്ന ശോഷണത്തിൽ നിന്ന് കൃഷി ഭൂമിയെ സംരക്ഷിക്കുക
- ഭൂമിയുടെ സംരക്ഷണം, വികസനം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഭൂവിനിയോഗ നയം രൂപീകരിക്കുന്നത്തിന് സർക്കാരിനെ സഹായിക്കുക
പ്രവർത്തനങ്ങൾ
- നിലവിലുള്ള ഭൂവിഭവങ്ങളെയും ഭൂവിനിയോഗത്തെയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുക.
- നിലവിലുള്ള ഭൂവിഭവങ്ങളെക്കുറിച്ചും ഭൂവിനിയോഗത്തെക്കുറിച്ചുള്ള സർവേകൾ നടത്തുക.
- ശരിയായ ഭൂവിനിയോഗത്തെക്കുറിച്ചും, ഭൂമിയുടെ ഉല്പാദനക്ഷമതയും ഗുണമേന്മയും കുറയുന്നതിനെക്കുറിച്ചും, ഭൂവിഭവ സംരക്ഷണമാര്ഗ്ഗങ്ങളെക്കുറിച്ചും ശാസ്ത്രീയ പഠനങ്ങൾ ഏറ്റെടുക്കുക.
- ഭൂമി സംബന്ധമായ കൃത്യമായ തീരുമാനങ്ങളിലെത്തിച്ചേരുന്നതിന് അനുയോജ്യമായ നയരൂപീകരണത്തിന് സര്‍ക്കാരിന് ശുപാർശ നല്‍കുക.
- ഭൂവിനിയോഗവുമായി ബന്ധപ്പെട്ട സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുക.