കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്
നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍
1. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ശക്തിപ്പെടുത്തൽ
- ജിയോ ഇന്‍ഫര്‍മാറ്റിക്സ് ലബോറട്ടറി
ജിയോ ഇന്‍ഫര്‍മാറ്റിക്സ് ലബോറട്ടറിയെ സംസ്ഥാനതലത്തെ ഡിജിറ്റല്‍ വിവര സാങ്കേതമാക്കി തുടര്‍ന്നും ശക്തിപ്പെടുത്താനും 2020-21-ല്‍ ലക്ഷ്യമിടുന്നു. വിവിധ വകുപ്പുകളിലും മറ്റുസ്രോതസ്സുകളിലുമുളള വിവിധ വിഭവ വിഷയങ്ങളെ സംബന്ധിച്ച ലഭ്യമായ വിവരങ്ങള്‍ ഡിജിറ്റൽ രൂപത്തിലാക്കാനും ഉപഭോക്താവിനു സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന തരത്തില്‍ ലഭ്യമായ വിവരങ്ങളെ മാറ്റുകയും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും പദ്ധതി ആസൂത്രണം ചെയ്യുന്നവര്‍ക്കും. ഭരണകര്‍ത്താക്കള്‍ക്കും മറ്റ് വകുപ്പുകള്‍ക്കും നല്കി വിവരങ്ങള്‍ കാലാനുസൃതമാക്കാനും ലക്ഷ്യമിടുന്നു.
- ഭൂവിനിയോഗ നിർണ്ണയ മാതൃകകൾ വികസിപ്പിക്കൽ
പ്രളയ/ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങളിലുൾപ്പെടുന്ന 50 ഗ്രാമപഞ്ചായത്തുകളുടെ നിലവിലുളള ഭൂവിനിയോഗം പ്രശ്നങ്ങൾ, സാധ്യതകൾ എന്നിവ ശാസ്ത്രീയമായി വിശകലനം ചെയ്ത് പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്ക് ഏറ്റവും അനുയോജ്യമായതും പരമാവധി ഉത്പാദനവും വരുമാനവും ലഭ്യമാകുന്ന തരത്തിലുളളതുമായ ഭൂവിനിയോഗ നിർണ്ണയ മാതൃകകള്‍ വികസിപ്പിക്കുവാൻ ലക്ഷ്യമിടുന്നു.
- ഇന്‍-സര്‍വ്വീസ് പരിശീലന പരിപാടി
വകുപ്പിലെ മാനവവിഭവശേഷിയുളള ഉന്നമനത്തിനായി പ്രമുഖ പരിശീലകരുടെ നേതൃത്തില്‍ ഇന്‍-സര്‍വ്വീസ് പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ ലക്ഷിമിടുന്നു.
- ഹ്രസ്വകാല പരിശീലന പരിപാടി
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നീർത്തടാധിഷ്ഠിത ആസൂത്രണത്തിനായുളള ജി.ഐ.എസ്.ആപ്ലിക്കേഷന്‍,റിമോട്ട് സെന്‍സിംഗ് എന്നിവയിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു
- കേരള ഭൂവിഭവത്തിന്റെ പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിക്കൽ
വകുപ്പില്‍ തയ്യാറാക്കിയതും വിവിധ വകുപ്പുകളില്‍ ലഭ്യമായ അടിസ്ഥാന വിവരങ്ങളും ശേഖരിച്ച് ക്രോഡീകരിച്ച് കേരള കേരള ഭൂവിഭവത്തിന്റെ പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിക്കുന്നതാണ്
- ബോധവല്‍ക്കരണ പരിപാടി
പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം പരിപാലനം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വിദ്യാർത്ഥികൾക്കും കർഷകർക്കും ബോധവല്‍ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും സെമിനാറുകൾ നടത്താനും ലക്ഷ്യമിടുന്നു.
- ജലസമൃദ്ധി പദ്ധതിയുടെ ഡോക്യുമെന്റേഷൻ
കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന “വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി”പദ്ധതിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നതിനും ലക്ഷ്യമിടുന്നു.
2. പഞ്ചായത്ത് ബ്ലോക്കുതല വിഭവ പര്യവേഷണം
ഡാറ്റാബേസ് തയ്യാറാക്കുന്നതോടൊപ്പം ബ്ലോക്ക് അടിസ്ഥാനത്തില്‍ നീര്‍മറി പ്രോജക്ടറുകള് തയ്യാറാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം
- തൃശ്ശൂര്‍,പാലക്കാട് ജില്ലാ പഞ്ചായത്തുകളുമായി സഹകരിച്ച് തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂർ പുഴ നദിനീർത്തടം, പാലക്കാട് ജില്ലയിലെ തൂത, കണ്ണാടി ഉപനീര്‍ത്തടങ്ങൾ എന്നിവയുടെ എന്‍.ആര്.എം.പദ്ധതി തയ്യാറാക്കുക.
- കുറവന്നൂര്‍ നദീതടത്തിലെ തെക്കൻ കോൾ മേഖലകളിലെ 11ചെറുനീർത്തടങ്ങൾക്ക് കാര്‍ഷിക പാരിസ്ഥിതിക യൂണിറ്റ് തലത്തില്‍ ഭൂആവരണ മാനേജ്മെന്റ് സംവിധാനമുപയോഗിച്ച് പാരിസ്ഥിതിക പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുക
- കൊച്ചി നഗരസഭയ്ക്ക് അനുയോജ്യ ഭൂവിനിയോഗ മതൃക തയ്യാറാക്കുക
- വാമനപുരം നദീതടത്തിന്റെ 18 ചെറുനീർത്തടങ്ങൾക്ക് ജൈവ പുനരുദ്ധാരണത്തിനായി ഭൂഅപഗ്രഥനം നടത്തുക
3. ഭൂവിഭവ വിവര സംവിധാനം
2020-21-ല്‍ കണ്ണൂർ ജില്ലയുടെ സമഗ്രനീർത്തട വിവരസംവിധാനം തയാറാക്കുന്നതിനും, തൃശൂർ, തിരുവനന്തപുരം, ഇടുക്കി, കൊല്ലം കോഴിക്കോട്, ജില്ലകളുടെ ഭൂവിനിയോഗ ഭൂപടം പുതുക്കുന്നതിനും ഭൂവിഭവവിവര സംവിധാനത്തിൽ വിവരം ചേർക്കുന്നതിനും ലക്ഷ്യമിടുന്നു.
.