കേരള സര്‍ക്കാരിന്റെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിനുകീഴില്‍ 1975 ല്‍ കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു. 2007 ഫെബ്രുവരി 7 ന് ഏ.ഛ.(ങട) ചീ. 3/2007/ജഹഴ. പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഭൂവിനിയോഗ ബോര്‍ഡിനെ വകുപ്പായി പ്രഖ്യാപിച്ചു. മണ്ണ്, ജലം, സസ്യ, മൃഗ വ്യവസ്ഥകള്‍ തുടങ്ങിയ ഭൂവിഭവങ്ങളുടെയും ഭൂമിയുടെയും സുസ്ഥിരവും അനുയോജ്യവുമായ ഉപയോഗത്തെ സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് ബോര്‍ഡ് നിലവില്‍ വന്നത്. സംസ്ഥാനത്തെ പ്രകൃതി വിഭവ ഭൂവിനിയോഗ നിര്‍വ്വഹണത്തിനാവശ്യമായ ചട്ടങ്ങള്‍ക്ക് രൂപം നല്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയെന്നതും ബോര്‍ഡിന്റെ പ്രവര്‍ത്തനമാണ്. കേന്ദ്ര ബഹിരാകാശ വകുപ്പും സംസ്ഥാന സര്‍ക്കാരും ഭൂവിനിയോഗ ബോര്‍ഡിനെ സംസ്ഥാനത്തെ റിമോട്ട് സെന്‍സിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട അംഗീകൃത വകുപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിലുള്ള ഭൂമിയുടെ വിനിയോഗം അവലോകനം ചെയ്യുകയും ഫലപ്രദമായ വിധത്തില്‍ ഭൂവിനിയോഗം നടത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയുമാണ് ഭൂവിനിയോഗ ബോര്‍ഡിന്റെ പ്രധാന ലക്ഷ്യം. അനുയോജ്യമായ കൃഷിഭൂമി സംരക്ഷണത്തിന് വിഘാതമായി നില്‍ക്കുന്ന താഴെ പറയുന്ന ഘടകങ്ങളെ ചെറുക്കുന്നതിന് ഫലപ്രദമായ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു
1. കാറ്റ്, ജലം, കടല്‍ എന്നിവ മൂലമുണ്ടാകുന്ന മണ്ണൊലിപ്പ്,
2. ഉല്പാദനക്ഷമത കുറയല്‍.
3. ജലമലിനീകരണം, ജലത്തിലെ ലവണത്വം.
4. മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടുക.
5. നഗരവല്ക്കരണവും, വ്യവസായ വല്ക്കരണവും.
സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിലുള്ള കാര്‍ഷിക നിയമങ്ങളില്‍ ഉപദേശങ്ങളും ഭൂമിയുടെ സംരക്ഷണം, വികസനം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അഭിപ്രായങ്ങളും വകുപ്പ് നല്കുന്നുണ്ട്.
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡില്‍ ഭൂവിഭവങ്ങളെ സംബന്ധിച്ച വിവര ശേഖരങ്ങളുണ്ട്. വകുപ്പില്‍ ലഭ്യമായ ഈ സൌകര്യങ്ങളെ പല സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, ആസൂത്രകര്‍, കര്‍ഷകര്‍, തദ്ദേശഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉള്‍പ്പെടുന്നവര്‍ക്കായി നമ്മുടെ അമൂല്യമായ ഭൂവിഭവങ്ങളുടെ സംരക്ഷണം, വികസനം, പരിപാലനം എന്നിവയുടെ പ്രാധാന്യത്തെ സംബന്ധിച്ച് അവബോധം നല്‍കുന്നതിനായി വകുപ്പ് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു.
പ്രധാന പ്രവര്‍ത്തനങ്ങള്‍
• നിലവിലുള്ള ഭൂവിഭവങ്ങളെയും ഭൂവിനിയോഗത്തെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുക.
• ശരിയായ ഭൂവിനിയോഗത്തെക്കുറിച്ചും, ഭൂമിയുടെ ഉല്പാദനക്ഷമതയും ഗുണമേ•യും കുറയുന്നതിനെക്കുറിച്ചും, ഭൂവിഭവ സംരക്ഷണമാര്‍ഗ്ഗങ്ങളെക്കുറിച്ചും ശാസ്ത്രീയ പഠനങ്ങള്‍ ഏറ്റെടുക്കുക.
• ഭൂവിനിയോഗ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ഭൂമി സംബന്ധമായ കൃത്യമായ തീരുമാനങ്ങളിലെത്തിച്ചേരുന്നതിന് അനുയോജ്യമായ നയ രൂപീകരണത്തിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയും ചെയ്യുക.
• ഭൂവിഭവങ്ങളുടെ സംരക്ഷണത്തിനും, വികസനത്തിനും, പരിപാലനത്തിനും, ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക.
• ഭൂവിഭവ പരിപാലനത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക