-
എതൊക്കെയാണ് സംസ്ഥാനഭൂവിനിയോഗബോര്‍ഡിന് പ്രധാന പ്രവര്‍ത്തനങ്ങല് ?
-
നിലവിലുള്ള ഭൂവിഭവങ്ങളെയും ഭൂവിനിയോഗത്തെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുക.
-
ശരിയായ ഭൂവിനിയോഗത്തെക്കുറിച്ചും, ഭൂമിയുടെ ഉല്പാദനക്ഷമതയും ഗുണമേന്മയും കുറയുന്നതിനെക്കുറിച്ചും, ഭൂവിഭവ സംരക്ഷണമാര്‍ഗ്ഗങ്ങളെക്കുറിച്ചും ശാസ്ത്രീയ പഠനങ്ങള്‍ ഏറ്റെടുക്കുക.
-
ഭൂവിനിയോഗ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ഭൂവിനിയോഗം സംബന്ധമായ കൃത്യമായ തീരുമാനങ്ങളിലെത്തിച്ചേരുന്നതിന് അനുയോജ്യമായ നയ രൂപീകരണത്തിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയും ചെയ്യുക.
-
ഭൂവിഭവങ്ങളുടെ സംരക്ഷണത്തിനും, വികസനത്തിനും, പരിപാലനത്തിനും, ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ആസൂത്രണംചെയ്യുക.
- ഭൂവിഭവ പരിപാലനത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക.
2. ഭൂവിനിയോഗ ബോര്ഡ് നല്കുന്ന സേവനങ്ങല് എന്തൊക്കെയാണ്?
-
ഭൂവിഭവങ്ങളുടെ ഭൂപടങ്ങള് തയ്യാറാക്കല്
-
നീര്ത്തടങ്ങളുടെ സൂക്ഷ്മതല ചിത്രീകരണം
-
കാര്ഷിക-പാരിസ്ഥിതിക മേഖലകല് തരംതിരിക്കല്
-
അനുയോജ്യമായ ഭൂവിനിയോഗ ശുപാര്ശകല്
-
മാസ്റ്റര് പ്ലാന് തയ്യാറാക്കല്
-
പ്രകൃതി വിഭവങ്ങളെക്കുറിച്ചുള്ള പഠനങ്ങല്
- ഭൂവിവര വ്യവസ്ഥ(GIS)ല് സങ്കേതിക സഹായം.
3.എന്താണ് പഞ്ചായത്ത് വിഭവ ഭൂപട നിര്‍മ്മാണം ?
പ്രാദേശിക ഘടകങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള സ്ഥലസംബന്ധിയായ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതിയാണ് പഞ്ചായത്ത് വിഭവ ഭൂപട നിര്‍മ്മാണം. ഇത്തരത്തില്‍ രാജ്യത്തു തന്നെ ആദ്യമായാണ് 1:5000 തോതില് ഭൂപടങ്ങള് തയ്യാറാക്കിയിട്ടുള്ളത്. പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്ത്തകര് ഓരോ സര്‍വ്വെ പ്ളോട്ടില്‍ നിന്നും ഭൂവിനിയോഗം, ആസ്തികള്‍, ജലവിഭവങ്ങള്‍ എന്നിവയുടെ മാപ്പിംഗ് നടത്തുന്ന ജനകീയപങ്കാളിത്ത പരിപാടിയാണിത്. തൃശൂര്‍, പാലക്കാട്, എറണാകുളം, കണ്ണൂര്‍, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ ഭൂവിനിയോഗ ബോര്ഡ് നേരിട്ട് പഞ്ചായത്ത് വിഭവ ഭൂപട നിര്മ്മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മറ്റു ജില്ലകളില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടു കൂടി ഈ പ്രവര്ത്തനം പൂര്ത്തീകരിച്ചു. ഈ പദ്ധതി ഇതിനോടകം 935 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് നീര്ത്തടാധിഷ്ഠിത കര്മ്മ പദ്ധതി തയ്യാറാക്കുന്നതിÂ ഭൂവിനിയോഗ ബോര്ഡിന്റെ പങ്ക് എന്താണ് ?
ഭക്ഷ്യ സുരക്ഷ പദ്ധതി, ദേശീയ തൊഴിലുറപ്പ് പദ്ധതി, നീര്ത്തടാധിഷ്ഠിത ആസൂത്രണ പദ്ധതി എന്നിവയുടെ ഫലപ്രദമായ നിര് വ്വഹണത്തിന് പഞ്ചായത്തുകള്ക്ക് കഡസ്ട്രല് നിലവാരത്തിലുള്ള വിശദമായ കര്മ്മ പദ്ധതി അത്യാവശ്യമാണ്. ഇത്തരം കര്മ്മ പദ്ധതികള്ക്ക് ആവശ്യമായ വിവരശേഖരണം ഭൂവിനിയോഗ ബോര്ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സേവകരായ നാട്ടുകാരുടെയും സഹായത്തോടെ രൂപപ്പെടുത്തുന്നു. അതിനുശേഷം വിവിധ തലങ്ങളിലുള്ള ഗുണഭോക്തൃ ചര്ച്ചകളിലൂടെയും പഞ്ചായത്ത് അംഗങ്ങളെയും വിവിധ വികസന വകുപ്പു് ഉദ്യോഗസ്ഥരെ ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള സെമിനാറുകളിലൂടെ വികസ പദ്ധതികള് തരംതിരിക്കുകുയം അവ സ്ഥലപരമായി ഭൂപടത്തില് രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം വികസന പദ്ധതികള് രൂപീകരിക്കാന് സഹായിക്കുന്ന വിവിധതരം വിഷയങ്ങളെ അസ്പദമാക്കിയുള്ള ഭൂപടങ്ങളും ലഭ്യമാക്കുന്നു.
5.നീര്ത്തടത്തിന്റെ അതിര്ത്തി തിരിക്കുന്നതിÂ ഭൂവിനിയോഗ ബോര്ഡിന്റെ പങ്ക് എന്താണ്?
കേരള സംസ്ഥാന ഭൂവിനിയോഗ ബോര്ഡ് 1:50,000 തോതിലുള്ള നീര്ത്തട അറ്റലസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അപേക്ഷ പ്രകാരം ഭൂവിനിയോഗ ബോര്ഡിന്റെ പക്കല് ലഭ്യമമായ നീര്ത്തടാതിര്ത്തികളെ 1:5000 തോതിലുള്ള കഡസ്ട്രല് ഭൂപടത്തിലേയ്ക്കു് പകര്ത്തുകയും ഫീല്ഡ് സന്ദര്ശനം മുഖേന കൃത്യത ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
6.കേരളത്തിന്റെ നിലവിലുള്ള ഭൂവിനിയോഗത്തിന്റെ എന്തെല്ലാം ഡാറ്റായാണ് ഭൂവിനിയോഗ ബോര്ഡിലന് ലഭ്യമായിട്ടുള്ളത്?
കേരളത്തിന്റെ മുഴുവന് പ്രദേശത്തിന്റെയും ഭൂവിനിയോഗം, ജലവിഭവങ്ങÄ, ജിയോമോര്ഫോളജി, തരിശ് നിലങ്ങല് തുടങ്ങിയ വിവരങ്ങല് 1:50,000 തോതില് ലഭ്യമാണ്. പഞ്ചായത്ത് വിഭവ ഭൂപടം തയ്യാറാക്കിയിട്ടുള്ള പഞ്ചായത്തുകളില് 1:5000 തോതിലുള്ള സ്ഥലപരമായ ഡാറ്റയും ലഭ്യമാണ്.
7.കേരളത്തിലെ തരിശ് ഭൂമിയുടെ എന്തെല്ലാം ഡാറ്റയാണ് ഭൂവിനിയോഗ ബോര്ഡിÂ ലഭ്യമായിട്ടുള്ളത്?
കേരളത്തിന്റെ മുഴുവന് പ്രദേശത്തിന്റെയും തരിശ് ഭൂമിയുടെ ഭൂപടം ഭൂവിനിയോഗ ബോര്ഡില് ലഭ്യമാണ്. ഇതു് 1:50,000 തോതില് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് തയ്യാറാക്കിയിട്ടുള്ളത്.