Home പദ്ധതികള്‍
PDF Print

പദ്ധതികള്‍

പ്ലാന് പദ്ധതികള്‍

സംസ്ഥാന ഭൂവിനിയോഗ ബോര്ഡ് ശക്തിപ്പെടുത്തല്

പ്രകൃതി വിഭവ പരിപാലന രംഗത്ത് ലഭ്യമായ വിവരങ്ങല് ഡിജിറ്റല് രൂപത്തിലാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കും വികസന വകുപ്പുകള്ക്കും ലഭ്യമാക്കല്. പത്ത് നിയമസഭാ മണ്ഡലങ്ങല്ക്ക് വേണ്ടി വികസന പദ്ധതികള് കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും അവലോകനം നടത്തുന്നതിനും സഹായകരമായ രീതിയില് എന്റര്പ്രൈസ് ജി. ഐ. എസ് സംവിധാനം വികസിപ്പിക്കല്. പ്രകൃതി വിഭവ ആസൂത്രണത്തിനും പരിപാലനത്തിനും ആവശ്യമായ അടിസ്ഥാന വിവരങ്ങള് ക്രോഡീകരിച്ച് തിരുവനന്തപുരം, കോട്ടയം ജില്ലകള്ക്കായി പ്രകൃതി വിഭവ ഡാറ്റാ ബാങ്ക് തയ്യാറാക്കുക. ഭൂവിഭവ പരിപാലനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ചു് ബോധവല്ക്കരണ പ്രവര്ത്തനങ്ങള്, സെമിനാറുകള്, മത്സരങ്ങള് എന്നിവ സംഘടിപ്പിക്കുക. വിഭവ കേരള ത്രൈമാസിക വാര്ത്താ പത്രിക പ്രസിദ്ധീകരിക്കുക.


ഗ്രാമ ബ്ലോക്ക് പഞ്ചായത്ത്തല വിഭവ പര്യവേക്ഷണം

സംസ്ഥാനത്തെ 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് നീര്ത്തടാധിഷ്ഠിത കര്മ്മ പദ്ധതികള്‍ തയ്യാറാക്കല്. പാലക്കാട് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ഗായത്രി സബ് വാട്ടര് ഷെഡിന് വേണ്ടി എന്. ആര്. എം. പദ്ധതി തയ്യാറാക്കുക. ഐ. ഡബ്ല്യു. എം. പി. യുടെ കീഴില് 4 ബ്ലോക്ക് പഞ്ചായത്തുകള്ക്ക് വിശദമായ പ്രോജക്ട് റിപ്പോര്ട്ട് തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സഹായം പശ്ചിമഘട്ട വികസന പദ്ധതിയില് സംയോജിത നീര്ത്തട പ്രോജക്ടുകള് നടപ്പാക്കുന്നതിന് 3 ബ്ലോക്കുതല നീര്മതി പദ്ധതികള് തയ്യാറാക്കുക. ബോധവല്ക്കരണ പ്രവര്ത്തനങ്ങള്


ഭൂവിഭവ വിവര സംവിധാനം

പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച് സ്ഥലപരമായ ചട്ടകൂട്ടിള് വികസിപ്പിച്ചെടുത്ത വിവിധ തട്ടുകളിലുള്ള വിവരങ്ങളെ വികസന വകുപ്പുകള്ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്കും ആസൂത്രണത്തിനും ഭരണ നി൪വ്വഹണത്തിനും സഹായകരമായ രീതിയില് ഒരു ഭൂവിവര സംവിധാനം രൂപപ്പെടുത്തുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിÂ പാലക്കാട്, എറണാകുളം ജില്ലകÄക്കായി ഈ സംവിധാനം തയ്യാറായിട്ടുണ്ട്.

2012-13-ല് വയനാട്, കണ്ണൂര്, കോട്ടയം ജില്ലകള്‍ക്കായി ഭൂവിഭവ വിവര സംവിധാനം തയ്യാറാക്കുന്നതാണ്.


ഇതര പദ്ധതികള്‍

1. സംയോജിത നീര്ത്തട പരിപാലന പദ്ധതി

കേരള സംസ്ഥാന ഭൂവിനിയോഗ ബോര്ഡ് v വാമനപുരം, കൊടകര, വടക്കാഞ്ചേരി എന്നീ ബ്ലോക്കുകളുടെ സമഗ്ര നീര്ത്തട പരിപാലന പദ്ധതിയില് ടെക്നിക്കല് സപ്പോര്ട്ട് ഓര്ഗനൈസേഷനായി പ്രവര്ത്തിച്ചു വരുന്നു.

2. നീര്ത്തടാധിഷ്ഠിത കര്മ്മ പദ്ധതി തയ്യാറാക്കല്

പഞ്ചായത്തുകളുടെ ആവശ്യാനുസരണം സംസ്ഥാന ഭൂവിനിയോഗ ബോര്ഡ്  1:5000 തോതില് നീര്ത്തടാധിഷ്ഠിത കര്മ്മപദ്ധതി തയ്യാറാക്കി നല്കുന്നു.

3. കേരള സംസ്ഥാന ഭൂവനിയോഗ ബോര്ഡ്  നഗരാസൂത്രണ വകുപ്പിനായി ഭൂവിനിയോഗ ഭൂപടങ്ങള്   ഡിജിറ്റൈസ് ചെയ്തു നല്കുന്നു.

 
Website Designed and Maintained by C-Dit